മാധ്യമപ്രവര്‍ത്തകൻ എൻ രാജേഷ് അന്തരിച്ചു

Published : Sep 13, 2020, 12:54 PM ISTUpdated : Sep 13, 2020, 01:04 PM IST
മാധ്യമപ്രവര്‍ത്തകൻ എൻ രാജേഷ് അന്തരിച്ചു

Synopsis

മികച്ച സ്പോർട്സ് ലേഖകനായിരുന്ന അദ്ദേഹം മുഷ്താഖ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

കോഴിക്കോട്: കേരളാ പത്രപ്രവര്‍ത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും മാധ്യമം ദിനപത്രം ന്യൂസ് എഡിറ്ററുമായ എൻ രാജേഷ് (56) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട് തൊണ്ടയാട് സ്വദേശിയാണ്. രണ്ട് തവണ കോഴിക്കോട് പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സ്പോർട്സ് ലേഖകനായിരുന്ന അദ്ദേഹം മുഷ്താഖ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൃതദേഹം ഉച്ചക്ക് രണ്ടര മുതല്‍ കോഴിക്കോട് പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് ആറു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്