കണ്ണൂരിൽ വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലെ സാധനങ്ങൾ ചവിട്ടിത്തെറിപ്പിച്ച് എസ്ഐ; പ്രതിഷേധം ശക്തം

By Web TeamFirst Published Sep 13, 2020, 12:35 PM IST
Highlights

മാർക്കറ്റിൽ വഴിയോര പഴക്കച്ചവടക്കാരൻ വിൽപ്പനയ്ക്ക് വച്ചിരുന്ന സാധനങ്ങൾ കാൽകൊണ്ട് ചവിട്ടി തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിയിൽ പ്രതിഷേധം ശക്തം. 

കണ്ണൂർ: മാർക്കറ്റിൽ വഴിയോര പഴക്കച്ചവടക്കാരൻ വിൽപ്പനയ്ക്ക് വച്ചിരുന്ന സാധനങ്ങൾ കാൽകൊണ്ട് ചവിട്ടി തെറിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിയിൽ പ്രതിഷേധം ശക്തം. ടൗണ്‍ എസ്ഐ ബി എസ് ബാവിഷാണ് ഉന്തുവണ്ടിയിൽ വിൽപനക്ക് വച്ചിരുന്ന പഴങ്ങൾ ചവിട്ടി തെറിപ്പിച്ചത്. 

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വഴിയോരത്ത് വിൽപന നടത്തിയിരുന്ന ആളുമായി എസ്ഐയും സംഘവും വാക്കേറ്റമുണ്ടായി, ചോദ്യം ചെയ്ത കച്ചവടക്കാരനോട് ആക്രോഷിക്കുകയും തിരിച്ച് വന്ന് ഉന്തുവണ്ടിയിൽ ചവിട്ടിയതോടെ പഴങ്ങൾ നിലത്ത് വീഴുകയും ചെയ്തു. മാർക്കറ്റിൽ നടന്ന മനുഷ്യാവകാശ ലംഘനത്തെ പറ്റി ഉന്നത തലത്തിൽ അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ജില്ലാ മെർച്ചന്‍റ് ചേംബർ ആവശ്യപ്പെട്ടു.  

എന്നാൽ വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധം റോഡിൽ കച്ചവടം നടത്തിയതിന് ആണ്  ഉന്തുവണ്ടി മാറ്റാൻ പറഞ്ഞതെന്നും, സംഭവത്തിൽ ചില സംഘടിത ശക്തി വ്യാജ പ്രചരണങ്ങൾ നടത്തുന്നെന്നുമാണ് പൊലീസ് വിശദീകരണം.

"

click me!