മാധ്യമപ്രവർത്തകന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നു

By Web TeamFirst Published Dec 15, 2020, 7:28 AM IST
Highlights

മാധ്യമപ്രവർത്തകനായ എസ് വി പ്രദീപ് നേമം കാരയ്ക്കാമണ്ഡപം ജംഗ്ക്ഷന് സമീപത്താണ് വാഹനമിടിച്ച് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഒരു ലോറി ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയിരുന്നു. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി.പ്രദീപിന്റെ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പർ ലോറിയാണെന്നും ലോറിയുടെ പിൻഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

മാധ്യമപ്രവർത്തകനായ എസ് വി പ്രദീപ് നേമം കാരയ്ക്കാമണ്ഡപം ജംഗ്ക്ഷന് സമീപത്താണ് വാഹനമിടിച്ച് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ഒരു ലോറി ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയിരുന്നു. ഇത് ടിപ്പർ ലോറിയാണെന്നും ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡിൽ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്. 

തുടർന്ന് വാഹനത്തിന്റെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടശേഷം നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിനായി കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് തേടുന്നുണ്ട്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപണമുന്നയിച്ചുട്ടുണ്ട്.

സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേരള പത്രപ്രവർത്തക യൂണിയൻ അടക്കമുളള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഫോർട്ട് എ സിയുടെ നേതൃത്വത്തിലുളള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

"

click me!