ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഇന്ന് ഹൈക്കോടതി ജ‍ഡ്ജി കാണും; കൊച്ചിയിൽ പ്രത്യേക പ്രദർശനം നടത്തും

Published : Jul 05, 2025, 06:30 AM IST
 jsk movie

Synopsis

രാവിലെ 10 മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ കാണുന്നത്.

കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ഹൈക്കോടതി ജഡ്ജി ഇന്ന് നേരിൽ കാണും. രാവിലെ 10 മണിക്ക് എറണാകുളം ലാൽ മീഡിയയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് ജെ എസ് കെ കാണുന്നത്. സിനിമ കണ്ടതിനുശേഷം ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കുമ്പോൾ അന്തിമ തീരുമാനം എടുക്കാം എന്നാണ് ഹൈക്കോടതി അറിയിച്ചത്. ജാനകി എന്ന പേരു മാറ്റാതെ സിനിമയ്ക്ക്  സെൻസർ സർട്ടിഫിക്കറ്റ് നൽകില്ല എന്ന നിലപാടിലാണ് കേന്ദ്ര സെൻസർ ബോർഡ്. എന്നാൽ എന്ത് കാരണത്താലാണ് പേരു മാറ്റേണ്ടത് എന്ന് ഇതുവരെ സെൻസർ ബോർഡ് കോടതിക്ക് പോലും കൃത്യമായി ഉത്തരം നൽകിയിട്ടില്ല. സിനിമ ഹൈക്കോടതി കാണുന്നതിനെ അണിയറ പ്രവർത്തകർ സ്വാഗതം ചെയ്തിരുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം