ചേരാനല്ലൂർ വാഹനാപകടം: പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും; മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി

Published : Oct 29, 2026, 07:17 AM IST
Cheranalloor road accident

Synopsis

ചേരാനല്ലൂർ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. യു ട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിയാതെയെന്നുമാണ് 17കാരൻ്റെ മൊഴി.

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നൽകി ജഡ്ജിയും മകനും. മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജി മൊഴി നൽകിയത്. യു ട്യൂബ് നോക്കിയാണ് ഡ്രൈവിങ് പഠിച്ചതെന്നും കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിയാതെയെന്നുമാണ് 17കാരൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇരുവരും നൽകിയ മൊഴികൾ അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. ജ‍ഡ്ജിയെ ഇന്ന് വീണ്ടും വിശദമായി ചോദ്യം ചെയ്യും. അതേസമയം, ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ജഡ്ജിയുടെ മൊഴി. എങ്ങനെ ഡ്രൈവിങ് പഠിച്ചെന്നും രാത്രിയിൽ കാറുമായി പോകുന്ന കാര്യം അറിയില്ലെന്നും ജഡ്ജി മൊഴി നൽകി. അതേസമയം, രണ്ടു തവണ മാത്രമേ കാറുമായി പോയിട്ടുള്ളൂ എന്ന് മകൻ അന്വേഷണ സംഘത്തോട് പറഞ്ഞു. രണ്ട് തവണയും അച്ഛനും അമ്മയും അറിയാതെയാണ് പോയതെന്നും പറഞ്ഞു. യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ചെന്ന മൊഴിയിൽതന്നെ ഉറച്ചുനിൽക്കുകയാണ് മകൻ. രക്ഷപെടാനുള്ള മൊഴി തന്നെയാണ് സെക്യുരിറ്റിയും നൽകിയത്. കാർ ഓടിക്കുന്നത് ആരെന്ന് നോക്കാറില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി. ജഡ്ജിയുടെ മൊഴിയും തെളിവുകളും വെച്ച് ഇന്ന് വിശദമായ ചോദ്യം ചെയ്യൽ നടക്കും. രാവിലെ 11 മണിക്ക് പൊലീസ് ക്ലബ്ബിൽ എത്താനാണ് നോട്ടീസ് നൽകിയത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ബൈക്കും കേസിൽ നിർണായകമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊഴിഞ്ഞാമ്പാറ കൊലപാതകം: ഒരാൾക്കു കൂടി പങ്കെന്ന് സൂചന; കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ്
ബ്രസീലിന്റെ യഥാർത്ഥ നേതാവ് താനെന്ന് ഫ്ലാവി ബോൾസനാരോ; ലുല ദി സിൽവയും സുപ്രീം കോടതിയും ചേർന്ന് ജനവിധി അട്ടിമറിച്ചെന്നും ആരോപണം