കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണം: തെളിവുകൾ തേടി അന്വേഷണ കമ്മീഷൻ

By Web TeamFirst Published Jun 11, 2021, 9:37 AM IST
Highlights

സ്വ‍ർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായ‍ര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

തിരുവന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി ജുഡീഷ്യൽ കമ്മീഷൻ. സ്വ‍ര്‍ണക്കടത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും ജുഡീഷ്യൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് വി.കെ.മോഹനൻ പത്രപരസ്യം നൽകിയത്.

സ്വ‍ർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായ‍ര്‍ എന്നിവര്‍ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇത്തരം വെളിപ്പെടുത്തൽ ഉണ്ടാകാനുള്ള സാഹചര്യം, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ പ്രതിയാക്കാൻ ഗൂഢാലോചന ഉണ്ടായോ എന്നിവയടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ അന്വേഷിക്കും. ജൂൺ 26-ന് മുൻപ് തെളിവുകൾ കമ്മിഷന് കൈമാറണം. കേസിൽ കക്ഷി ചേരാനുള്ളവർക്കും കമ്മിഷനെ സമീപിക്കാം. 

click me!