സിദ്ധാർത്ഥന്റെ മരണം: ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

Published : Jul 16, 2024, 07:17 PM ISTUpdated : Jul 16, 2024, 07:25 PM IST
സിദ്ധാർത്ഥന്റെ മരണം: ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

Synopsis

ജസ്റ്റിസ്‌ ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോർട്ട്‌ നൽകുക. രാവിലെ 11.30 മണിക്ക് അദ്ദേഹം രാജ്ഭവനിലെത്തും.

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും. ജസ്റ്റിസ്‌ ഹരിപ്രസാദ് തിരുവനന്തപുരത്ത് രാജ് ഭവനിലെത്തിയാകും റിപ്പോർട്ട്‌ നൽകുക. രാവിലെ 11.30 മണിക്ക് അദ്ദേഹം രാജ്ഭവനിലെത്തും. സിദ്ധാർത്ഥന്റെ മരണത്തിൽ സർവകലാശാലക്ക് സംഭവിച്ച വീഴ്ചകളാണ് കമ്മീഷൻ അന്വേഷിച്ചത്.

രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ നൽകി. പൊലീസ് എഫ്ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു.  കോളേജ് യൂണിയൻ പ്രസിഡണ്ട് കെ. അരുൺ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തൽ. പിന്നീട് കേസ് വിവാദമായതോടെയാണ് പൊലീസ് കൃത്യമായി നടപടിയെക്കാൻ തയ്യാറായത്. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കേസ് സിബിഐക്ക് വിട്ടു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി