കൊവിഡ് കാലത്ത് ശമ്പളമില്ല; സർക്കാരിനെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയിൽ

By Web TeamFirst Published Aug 19, 2020, 3:29 PM IST
Highlights

തസ്തികയിൽ വ്യക്തത വരുത്തുകയും ശമ്പള സ്കെയിൽ നിർണയിച്ച് സർവ്വീസ് ചട്ടങ്ങൾ നടപ്പാക്കണമെന്നുമാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യം. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ കാലത്തും ശമ്പളം നിഷേധിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. തടഞ്ഞുവച്ച ശമ്പളം ലഭിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. 

തസ്തികയിൽ വ്യക്തത വരുത്തുകയും ശമ്പള സ്കെയിൽ നിർണയിച്ച് സർവ്വീസ് ചട്ടങ്ങൾ നടപ്പാക്കണമെന്നുമാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യം. കൊവിഡ് കാലത്തെ കനത്ത ജോലിഭാരം പേറി തൊഴിലെടുക്കുന്ന തങ്ങൾ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ജൂനിയർ ഡോക്ടർമാർക്ക് സർക്കാർ നേരത്തെ ശമ്പളം പ്രഖ്യാപിച്ചെങ്കിലും പിന്നീട് തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ അടക്കം സർക്കാർ നിയമിച്ച ജൂനിയർ ഡോക്ടർമാർ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

click me!