യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Published : May 16, 2025, 05:31 AM IST
യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Synopsis

ഇന്ന് ജില്ലാ സെഷന്‍സ് കോടതി ബെയ്‍‍ലിന്‍ ദാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇന്നലെ വൈകുന്നേരം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 11ലാണ് ഹാജരാക്കുക. ഇന്ന് ജില്ലാ സെഷന്‍സ് കോടതി ബെയ്‍‍ലിന്‍ ദാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഇന്നലെ വൈകുന്നേരം പ്രതിയെ പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വാഹനം പിന്തുടര്‍ന്നാണ് ഇന്നലെ പിടികൂടിയത്. ഓഫിസിലുണ്ടായ തര്‍ക്കത്തിനിടെ തന്‍റെ മുഖത്ത് പരാതിക്കാരിയാണ് ആദ്യം അടിച്ചതെന്നും അപ്പോഴാണ് തിരിച്ചടിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറ‍ഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ