സംശയിക്കേണ്ട, നമ്മുടെ കെഎസ്ആർടിസി തന്നെ; മന്ത്രി പറഞ്ഞ് പോലെ തന്നെ വമ്പൻ സൗകര്യങ്ങൾ; ബിസിനസ് ക്ലാസ് ഓടിച്ച് ഗണേഷ് കുമാർ

Published : Apr 23, 2026, 05:14 PM IST
ksrtc business class bus

Synopsis

കെഎസ്ആർടിസി തിരുവനന്തപുരം - കൊച്ചി റൂട്ടിൽ പുതിയ 'ബിസിനസ് ക്ലാസ്' ആഡംബര ബസ് എത്തി. ശുചിമുറി, കഫെറ്റീരിയ, ബസ് ഹോസ്റ്റസ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള ഈ പ്രീമിയം സർവീസ്, വന്ദേഭാരത് ട്രെയിനിന് സമാനമായ യാത്രാസമയം ലക്ഷ്യമിടുന്നു. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന ബസുകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങുന്നത്.

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസിയുടെ 'ബിസിനസ് ക്ലാസ്' ബസിന് ആവേശ സ്വീകരണം. ഒരു മാസം മുൻപ് എറണാകുളത്ത് വച്ച് ഉദ്ഘാടനം നിർവഹിച്ച പുതിയ ബിസിനസ് ക്ലാസ് ബസ്‌ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ മന്ത്രി കെ ബി ഗണേഷ് കുമാര്‍ പുറത്ത് വിട്ടിട്ടുണ്ട്. ശുചിമുറി, കഫെറ്റീരിയ, പാൻട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകളാണ് നിരത്തിലിറങ്ങുന്നത്. ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക.

യാത്രക്കാരെ സഹായിക്കാനായി എയർ ഹോസ്റ്റസ് മാതൃകയിൽ 'ബസ് ഹോസ്റ്റസ്' സേവനവും ലഭ്യമാകും. തിരുവനന്തപുരം - കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ ഈ സ്റ്റോപ്പുകളും ഒഴിവാക്കും. ബസിനുള്ളിലെ പാൻട്രിയിൽ നിന്ന് ലഘുഭക്ഷണവും മറ്റും ലഭിക്കും. ഇതിനായി യാത്രക്കാർ പ്രത്യേക നിരക്ക് നൽകേണ്ടി വരും. മറ്റ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന നിരക്കായിരിക്കും ബിസിനസ് ക്ലാസിനുണ്ടാവുക. ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ ഈ സർവീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നീണ്ടുപോവുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഇന്നും വാദം നടന്നില്ല, വീണ്ടും മാറ്റി, ജൂലൈ 7 ന് പരിഗണിക്കാമെന്ന് ദില്ലി ഹൈക്കോടതി
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഡി എം ഒ