'22 വർഷം ജയിലിൽ, വീൽ ചെയറില്ലാതെ ഒന്ന് നീങ്ങാനാവില്ല'; മഅദനിക്കായി സിദ്ധരാമയ്യക്ക് കത്തെഴുതി ജസ്റ്റിസ് കട്ജു

By Web TeamFirst Published Jun 1, 2023, 2:24 AM IST
Highlights

 22 വർഷം മഅദനി ജയിലിൽ കഴിഞ്ഞു. ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് വീൽ ചെയർ സഹായമില്ലാതെ ഒന്ന് നീങ്ങാൻ പോലുമാകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങൾ മഅദനി അലട്ടുന്നുണ്ട്.

ദില്ലി: പിഡിപി ചെയർമാൻ അബ്ദുല്‍ നാസര്‍ മഅദനി വേണ്ടി കർണാടക സർക്കാരിന് കത്തെഴുതി ജസ്റ്റിസ് മാർക്കാണ്ഡേയ കട്ജു. മഅദനിക്ക് നിരുപാധികം മാപ്പ് നൽകാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് കട്ജു കത്തിൽ അഭ്യർത്ഥിച്ചു.  22 വർഷം മഅദനി ജയിലിൽ കഴിഞ്ഞു. ഒരു കാൽ നഷ്ടപ്പെട്ട മഅദനിക്ക് വീൽ ചെയർ സഹായമില്ലാതെ ഒന്ന് നീങ്ങാൻ പോലുമാകില്ല. കിഡ്നി സംബന്ധമായ അസുഖങ്ങൾ മഅദനി അലട്ടുന്നുണ്ട്.

ഡയാലിസിസ് വേണ്ട സ്ഥിതിയാണ്. കൂടാതെ, ഒരു കണ്ണിന്റെ കാഴ്ച പകുതി നഷ്ടമായിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ കിടപ്പിലാണെന്നുള്ള അവസ്ഥ കൂടെ പരി​ഗണഇക്കണം. കുറ്റക്കാരനാണെങ്കിൽ പോലും വേണ്ടതിലധികം ശിക്ഷ മഅദനി അനുഭവിച്ചു കഴിഞ്ഞുവെന്നും കട്ജു കത്തിൽ എഴുതി. ഫൈസ് അഹമ്മദ്‌ ഫായിസിന്റെ കവിത ഉദ്ധരിച്ചാണ് കട്ജുവിന്റെ കത്ത് അവസാനിക്കുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിന്റെ കത്ത് എഴുതിയിട്ടുള്ളത്.

നേരത്തെ, കേരളത്തിലേക്ക് വരാൻ മഅനിക്ക് അനുമതി ലഭിച്ചെങ്കിലും സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന്  നിലപാടെടുക്കുകയായിരുന്നു.  ഇത്ര ഭീമമായ തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മഅദനി തീരുമാനമെടുക്കുകയായിരുന്നു. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മഅദനിയുടെ കുടുംബവും പ്രതികരിച്ചു. 20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്.

82 ദിവസത്തേക്ക് കേരളത്തിലേക്ക് വരുന്ന മഅദനി പത്തിടത്ത് സന്ദർശനം നടത്താനുള്ള ആവശ്യം സമർപ്പിച്ചതും കർണാടക പൊലീസ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പത്തിടത്ത് സന്ദർശനം നടത്തുന്നില്ല, മറിച്ച് മൂന്നിടത്ത് മാത്രമേ സന്ദർശിക്കുന്നുള്ളൂവെന്ന് മഅദനിയുടെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ കേരളത്തിലെ സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് ചെലവിൽ ഇടപെടാൻ താത്പര്യപ്പെടുന്നില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചതാണ് മഅദനിക്ക് തിരിച്ചടിയായത്. 

'മന്ത്രിപ്പണി പറ്റിയതാണോ, വാർത്ത വായിക്കുന്നതായിരുന്നില്ലേ നല്ല തൊഴിൽ'; വീണ ജോർജിനെ പരിഹസിച്ച് കെ മുരളീധരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!