ജസ്റ്റീസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ; സർക്കാർ ശുപാർശയിൽ ​ഗവർണർ ഒപ്പുവെച്ചു

Published : Apr 03, 2024, 06:34 PM IST
ജസ്റ്റീസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ; സർക്കാർ ശുപാർശയിൽ ​ഗവർണർ ഒപ്പുവെച്ചു

Synopsis

നിയമപോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും.

ദില്ലി: ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സംസ്ഥാന സർക്കാരിൻെറ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയിലും പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതിയിരുന്നു. വിവാദങ്ങളെ തുടർന്ന് ഏഴുമാസമായി ഗവർണർ ശുപാർശ ഒപ്പിട്ടിരുന്നില്ല. ഗവർണക്കെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ശുപാർശ അംഗീകരിക്കാത്ത കാര്യം ചൂണ്ടികാട്ടിയിരുന്നു. നിയമപോരാട്ടങ്ങള്‍ നടക്കുന്നതിനിടെയാണ് ശുപാർശ ഗവർണർ അംഗീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻെറ അംഗീകാരത്തോടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്