ജസ്റ്റിസ് നിധിൻ മധുകർ ജാംദർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; രാജ്‌ഭവനിൽ സത്യപ്രതിജ്‌ഞ ചെയ്‌തു

Published : Sep 26, 2024, 11:21 AM IST
ജസ്റ്റിസ് നിധിൻ മധുകർ ജാംദർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; രാജ്‌ഭവനിൽ സത്യപ്രതിജ്‌ഞ ചെയ്‌തു

Synopsis

ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി

കൊച്ചി: ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിധിൻ മധുകർ ജാംദാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ് ഭവനിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ പങ്കെടുത്തു. മഹാരാഷ്ട്രാ സ്വദേശിയായ നിധിൻ മധുകർ നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം നേരത്തെ തന്നെ സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് നൽകിയിരുന്നു. എന്നാൽ കേന്ദ്രം തീരുമാനം വൈകിപ്പിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ.കെ സിംഗ്, മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കി ഉയർത്താനും കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി