ശുപാര്‍ശയുമായി കൊളിജീയം; കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാറിനെ നിയമിക്കും

Published : Jul 11, 2024, 09:33 PM IST
ശുപാര്‍ശയുമായി കൊളിജീയം; കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിതിൻ ജംദാറിനെ നിയമിക്കും

Synopsis

നിലവിൽ ബോംബെ ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്‌ ആണ് നിതിൻ ജാംദാര്‍. 

ദില്ലി: ജസ്റ്റിസ്‌ നിതിൻ ജംദാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കും. ഇതു സംബന്ധിച്ച് കൊളിജീയം ശുപാർശ നൽകി. നിലവിൽ ബോംബെ ഹൈകോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ്‌ ആണ് നിതിൻ ജാംദാര്‍. 
2023 മെയിലാണ് നിതിൻ ജാംദാറിനെ ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. സൊലാപൂരില്‍ അഭിഭാഷക കുടുംബത്തിലാണ് മൂന്നാം തലമുറയിലുള്ള മുതിര്‍ന്ന ജഡ്ജാണ് ജസ്റ്റിസ് നിതിൻ ജാംദാർ.ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ നിയമനഉത്തരവ് പുറത്തിറങ്ങും.

ഇതിനിടെ, സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാരെ കൂടി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എൻ കോടിസ്വർ സിങ്ങ്, മദ്രാസ് ഹൈക്കോടതി ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാമെന്ന് കൊളീജിയം ശുപാർശ. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവർ വിരമിച്ചതിെനെ തുടർന്ന് സുപ്രീം കോടതിയിൽ രണ്ട് ഒഴിവുകളുണ്ടായിരുന്നു.

ഈ ഒഴിവുകൾ നികത്താനാണ് പുതിയ രണ്ട് ജഡ്ജിമാരുടെ നിയമന ശുപാർശ സുപ്രീംകോടതി കൊളീജിയം നടത്തിയത്. സുപ്രീംകോടതിയിൽ വടക്കുകിഴക്കൻ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണിപ്പുരിൽ നിന്നുള്ള കോടിസ്വർ സിങ്ങിനെ ശുപാർശ ചെയ്യുന്നത്. പിന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ജസ്റ്റിസ് മഹാദേവന് മുൻഗണന നൽകാൻ കാരണമെന്ന്  കൊളീജിയം വ്യക്തമാക്കി.

അതിവേഗ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍; ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണത്തിന് ഏകാംഗ സമിതി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം; ആളപായമില്ല
രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല; രാഹുലിന്റെ അതൃപ്തിക്ക് പിന്നാലെ തിരുത്തുമായി പി ജെ കുര്യൻ