'5.63 കോടി മുടക്കി 2018ൽ വാങ്ങിയ റേഡിയോ കോളർ ഇതുവരെ ഉപയോഗിച്ചില്ല'; ഗുരുതര വിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്

Published : Jul 11, 2024, 08:51 PM IST
'5.63 കോടി മുടക്കി 2018ൽ വാങ്ങിയ റേഡിയോ കോളർ ഇതുവരെ ഉപയോഗിച്ചില്ല'; ഗുരുതര വിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്

Synopsis

അക്രമകാരികളായ ആനകള്‍ക്ക് റേഡിയോ കോളർ സ്ഥാപിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. പാലക്കാട് 2018 ഡിഎഫ്ഒ 5.63 കോടി ചെലവാക്കി മൂന്ന് റേഡിയോ കോളർ വാങ്ങിയെങ്കിലും നാളിതുവരെ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ - മൃഗ സംഘർഷം കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സിഎജി. സഭയുടെ മേശപ്പുറത്തുവച്ച് റിപ്പോർട്ടിലാണ് വിമർശനം. കൈയേറ്റം തടയാൻ കഴിയാത്തതാണ് സംഘർഷത്തിന് പ്രധാന കാരണം. വനഭൂമി നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും പ്ലാന്‍റേഷനും വിട്ടു നൽകി. അധിനിവേശ സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചതും കാരണായി. വന-വനേതര ഭൂമി വേ‍ർതിരിക്കുന്നതിൽ പരാജയപ്പെട്ടു.

വന്യജീവി സെൻസസ് സമയബന്ധിതമായി നടപ്പാക്കുന്നില്ല. കാട്ടിനുള്ളിൽ ജീവികള്‍ക്ക് ഭക്ഷണവും ജലവും ഉറപ്പുവരുത്തുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടു. അക്രമകാരികളായ ആനകള്‍ക്ക് റേഡിയോ കോളർ സ്ഥാപിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. പാലക്കാട് 2018 ഡിഎഫ്ഒ 5.63 കോടി ചെലവാക്കി മൂന്ന് റേഡിയോ കോളർ വാങ്ങിയെങ്കിലും നാളിതുവരെ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വയനാട്ടിൽ വന വിസ്തൃതി കുറഞ്ഞു.

വയനാട്ടിലാണ് സംഘർഷത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റവർക്കും മരിച്ചവവരുടെ ആശ്രിതർക്കും ധനസഹായം വിതരണം ചെയ്യുന്നതിലും കാലതാമസം ഉണ്ടാകുന്നുണ്ടെന്നും സിഎജി കുറ്റപ്പെടുത്തി. പട്ടിക ജാതി- പട്ടിക വർഗ വിദ്യാർത്ഥികള്‍ക്കുള്ള സ്കോളർഷിപ്പ് വിതരണത്തിലും സിഎജി അപാകത കണ്ടെത്തി. 

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

കുട്ടികൾ എഴുതിയതിൽ സർവത്ര തെറ്റ്! പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകന്‍റെ കാൻഡി ക്രഷ് കളിയും ഫോൺ വിളിയും, സസ്പെൻഷൻ

ആട് ഫാം തുടങ്ങുന്നതിനെടുത്ത വീട്, 14 ചെറിയ കുപ്പികളിലായി മണ്ണിൽ കുഴിച്ചിട്ട 'രഹസ്യം'; പുറത്തെടുത്ത് എക്സൈസ്

മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർ​ഗം എത്തിച്ചത് കോടികളുടെ 'മൊതൽ'; ഒരാൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ