അനധികൃത സ്വത്ത് സമ്പാദനം; തച്ചങ്കരിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്‍ജി പിന്മാറി

By Web TeamFirst Published Jun 19, 2020, 1:51 PM IST
Highlights

ഈ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടോമിൻ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം ഒരു ഉപഹർജി നൽകിയിരുന്നു. 
 

കൊച്ചി: ടോമിൻ ജെ തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹർജികൾ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് സുനിൽ തോമസ് പിന്മാറി. അനധികൃത സ്വത്ത് സമ്പാദന കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിൻ തച്ചങ്കരി നൽകിയ ഹർജി ആയിരുന്നു ജസ്റ്റിസ് സുനിൽ തോമസ് പരിഗണിച്ചിരുന്നത്. ഈ ഹർജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ടോമിൻ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം ഒരു ഉപഹർജി നൽകിയിരുന്നു. 

സുപ്രീംകോടതി അഭിഭാഷകന് കേസ് വാദിക്കാൻ വീഡിയോ കോൺഫറൻസിങ് വഴി കേസ് പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. ഈ ഉപഹർജി ഇന്ന് പരിഗണിക്കുമ്പോഴാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹർജികളും കേൾക്കുന്നതിൽ നിന്ന് പിന്മാറുന്നതായി ജസ്റ്റിസ് സുനിൽ തോമസ് അറിയിച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ നിന്ന് ഒഴിവാക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം നേരത്തെ കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. 
 

click me!