
തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് കെഎസ്ആർടിസി. ടിക്കറ്റ് കളക്ഷൻ മാത്രം ഇന്നലെ (5-1-2026) 12 കോടി 18 ലക്ഷം രൂപ ലഭിച്ചെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ശബരിമല ഉള്ളത് കൊണ്ട് മാത്രം വന്ന വർദ്ധനവല്ല ഇതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സീസൺ കഴിഞ്ഞ വർഷത്തെക്കാൾ 2 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 13.02 കോടിയാണ് ഇന്നലത്തെ മൊത്തം കളക്ഷൻ ലഭിച്ചത്. ചരിത്ര വിജയം മലയാളികൾക്ക് സമർപ്പിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
ഈ സർക്കാർ കെഎസ്ആർടിസിയെ രക്ഷപ്പെടുത്തിയിരിക്കും. 21 ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് ഇതുവരെ 4.26 കോടി രൂപ ലഭിച്ചിട്ടിട്ടുണ്ട്. വോൾവോ ലക്ഷ്വറി ബസുകൾ ഉടൻ എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യ ഘട്ടത്തിൽ ബസ് സർവീസ് നടത്തുക. പാൻട്രി അടക്കമുള്ള സൗകര്യങ്ങൾ ബസിൽ ഉണ്ടാവും. വിമാനത്തിനേക്കാൾ സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസിഡറായി പ്രവൃത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് തന്നെ മത്സരിക്കുമെന്നും കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam