സ്കൂളില്‍ മോഷണം നടത്തിയ കള്ളന് ഇടയ്ക്ക് വെച്ച് മനസ്താപം; ഒരാഴ്ചക്കു ശേഷം മോഷ്ടിച്ച മുതൽ തിരികെ നൽകി, പൊലീസ് അന്വേഷണം

Published : Jan 06, 2026, 05:04 PM IST
kollam theft

Synopsis

കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രൈബല്‍ സ്കൂളിലാണ് കവർച്ച. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മോഷ്ടിച്ച സാധനങ്ങൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്. 

കൊല്ലം: സ്കൂളില്‍ നിന്നും മോഷ്ടിച്ച ഒരുലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങള്‍ ഒരാഴ്ചക്കു ശേഷം തിരികെയെത്തിച്ച് മോഷ്ടാവ്. കുളത്തൂപ്പുഴ ചെറുകര രാജീവ് ഗാന്ധി മെമ്മോറിയല്‍ ട്രൈബല്‍ സ്കൂളിലാണ് കവർച്ച നടന്നത്. സ്കൂള്‍ അധികൃതരുടെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച സാധനങ്ങൾ ക്ലാസ് റൂമിന് മുന്നിൽ തിരികെ വെച്ച് കള്ളൻ കടന്നുകളഞ്ഞത്. പൊലീസ് എത്തി തൊണ്ടി മുതൽ കസ്റ്റഡിയിലെടുത്തു. സാധനങ്ങൾ തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും കള്ളനെ കണ്ടെത്തണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒതുക്കാൻ നേതാക്കൾ; മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ, നികേഷിനെ മത്സരിപ്പിക്കണമെന്ന് എംവി ​ഗോവിന്ദൻ
വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ ബോംബേറ്; സിസിടിവി ദൃശ്യം