കോൺ​ഗ്രസ് പാർലമെൻ്ററി പാ‍ർട്ടി ഉപനേതാവായി കെ.ബാബുവിനെ തെരഞ്ഞെടുത്തു

Published : May 27, 2021, 06:26 PM IST
കോൺ​ഗ്രസ് പാർലമെൻ്ററി പാ‍ർട്ടി ഉപനേതാവായി കെ.ബാബുവിനെ തെരഞ്ഞെടുത്തു

Synopsis

സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനെ ട്രഷററായും ടി.സിദ്ധീഖ്, എ.വിൻസൻ്റ് എന്നിവരെ വിപ്പുമാരായും തെര‍ഞ്ഞെടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു

തിരുവനന്തപുരം: കോൺ​ഗ്രസ് പാ‍ർലമെൻ്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിനെ തെരഞ്ഞെടുത്തു. 
വണ്ടൂർ എംഎൽഎ എ.പി.അനിൽ കുമാറായിരിക്കും പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺ​ഗ്രസ് ചീഫ് വിപ്പായി പ്രവർത്തിക്കും. സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനെ ട്രഷററായും ടി.സിദ്ധീഖ്, എ.വിൻസൻ്റ് എന്നിവരെ വിപ്പുമാരായും തെര‍ഞ്ഞെടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. ഈ ലിസ്റ്റിന് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി അം​ഗീകാരം നൽകിയതായും സതീശൻ വ്യക്തമാക്കി. യുഡിഎഫ് പാർലമെൻ്ററി പാർട്ടി ഉപനേതാവ് അഥവാ പ്രതിപക്ഷ ഉപനേതാവായി പി.കെ.കു‍ഞ്ഞാലിക്കുട്ടിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പിസി വിഷ്ണുനാഥാണ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി. മോൻസ് ജോസഫ് ചീഫ് വിപ്പായും അനൂപ് ജേക്കബ് ട്രഷററായും പ്രവർത്തിക്കും. 

PREV
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം