
നിയക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് കേള്‍വിക്കുറവും സംസാരിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. തത്തമ്പള്ളിയിലെ തയ്യല്‍ തൊഴിലാളി ഹിലാരിയോ ഫെര്‍ണാണ്ടസിനും ഭാര്യ റീനയ്ക്കും മറ്റ് രണ്ടു മക്കള്‍ കൂടിയുണ്ട്. കഷ്ടപ്പാടുകള്‍ക്ക് നടുവിലും നിയയെ അവര്‍ ചികിത്സിച്ചു. ഹിയറിംഗ് എയിഡ് ഉപയോഗിച്ചും സ്പീച്ച് തെറാപിക്ക് കൊണ്ടുപോയും ആയിരുന്നു ആദ്യം ചികിത്സ. പിന്നീടാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയെ കുറിച്ച് ഹിലാരിയോ അറിയുന്നത്.
നിയക്ക് ഏഴു വയസ്സുള്ളപ്പോള്‍ ഇഎസ്‌ഐ ആശുപത്രിയില്‍ വെച്ച് ശസ്ത്രക്രിയയും ചെയ്തു. പിന്നീട് പ്ലസ്ടു വരെ നിയയുടെ ജീവിതം സാധാരണ നിലയിലായിരുന്നു. എന്നാല്‍ ഉപകരണത്തിന്റെ ഗ്യാരണ്ടി പിരീഡ് കഴിഞ്ഞതോടെ പ്രൊസസര്‍ കേടായി. നിയക്ക് കേള്‍വി ശക്തി നഷ്ടമാവുകയും ചെയ്തു. പ്ലസ്ടു പരീക്ഷ എഴുതാന്‍ തയ്യാറെടുത്തിരുന്ന മകള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ലേ എന്ന ആശങ്കയിലായി മാതാപിതാക്കള്‍.
3.5 ലക്ഷം വില വരുന്ന പ്രൊസസര്‍ വാങ്ങാനുള്ള ത്രാണിയും ഹിലാരിയോയുടെ കുടുംബത്തിന് ഉണ്ടായില്ല. അവര്‍ ആലപ്പുഴ രൂപത ബിഷപ്പിനെ സമീപിച്ചു. അദ്ദേഹമാണ് കെ.സി.വേണുഗോപാലിനെ കാണാന്‍ നിര്‍ദ്ദേശിക്കുന്നത്. കെസിയുടെ ഇടപെടലില്‍ പ്രൊസസര്‍ ലഭ്യമായി. നിയ മിടുക്കിയായി പരീക്ഷയും എഴുതി. കെസിയോടുള്ള നന്ദി അറിയിക്കാനും വിജയാശംസകള്‍ നേരാനും കാത്തിരിക്കുകയായിരുന്നു നിയയും കുടുംബവും.. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാട്യത്ത് എത്തിയപ്പോള്‍ പരസ്പരം കണ്ടു. നന്നായി പഠിക്കണം, മികച്ച ജോലി നേടണം, എന്ത് ആവശ്യത്തിനും താന്‍ ഉണ്ടാകും എന്ന് ഉറപ്പ് നല്‍കിയാണ് കെ.സി. അവരെ യാത്രയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam