
യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്.
ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹപത്രികയിലാണ് കെ.സി.യെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്.
രാഷ്ടീയ പാർട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാർത്ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യർത്ഥിച്ചുകൊണ്ട് ക്ഷണക്കത്ത് ഡിസൈൻ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്.
മെയ് 19-നാണ് വിവാഹം. ചുങ്കം വാർഡ് തടയിൽ വീട്ടിൽ നാസ് അബ്ദുള്ളയുടെ മകൾ ഫാത്തിമയാണ് വധു. നേരത്തെ പ്രചാരണത്തിന്റെ ഭാഗമായി കെ.സിയുടെ ചിത്രമുള്ള ജിഗ്‌സോ പസിലുകളും പുറത്തിറക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam