Anupama : 'ഒരമ്മയുടെ സഹനസമരം വിജയം കണ്ട ദിവസം', ചരിത്ര നിമിഷമെന്ന് കെ കെ രമ

By Web TeamFirst Published Nov 24, 2021, 5:19 PM IST
Highlights

അനുപമയ്ക്ക്, കുഞ്ഞിന്, ആന്ധ്രാ ദമ്പതികള്‍ക്ക് നിതിനിഷേധിച്ചു. ഇതിന് ഉത്തരവാദികളാരാണ്. ഉത്തരവാദികളായവരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടമാണ് ഇനി നടത്തുകയെന്നും രമ പറഞ്ഞു. 

തിരുവനന്തപുരം: അനുപമയ്ക്ക് ( anupama ) കുഞ്ഞിനെ കിട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കെ കെ രമ ( k k rema). പറഞ്ഞറിയിക്കാന്‍ കഴിയാത്ത നിമിഷമാണിതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഒരമ്മയുടെ സഹനസമരം വിജയം കണ്ടതിന്‍റെ ദിവസമാണിന്ന്. ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. മാധ്യമങ്ങളുടെ ഇടപെടലും അനുപമയുടെ നിശ്ചയദാര്‍ഡ്യവും എല്ലാം കുട്ടിയെ തിരികെ കിട്ടുന്നത് എളുപ്പമാക്കി. സിഡബ്ല്യുസിക്ക് എതിരായ റിപ്പോര്‍ട്ട് വളരെ ഗുരുതരമാണ്. ഡിഎന്‍എ റിസള്‍ട്ട് വന്നതോടെ കാര്യങ്ങള്‍ക്ക് അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. അനുപമയ്ക്ക്, കുഞ്ഞിന്, ആന്ധ്രാ ദമ്പതികള്‍ക്ക് നിതിനിഷേധിക്കപ്പെട്ടു. ഇതിന് ഉത്തരവാദികളായവരെ നിമയത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടമാണ് ഇനി നടത്തുകയെന്നും രമ പറഞ്ഞു. 

കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും അജിത്തിനും ഇന്ന് വൈകിട്ടോടെയാണ് കൈമാറിയത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതി ഉത്തരവിട്ടതിന് പിന്നാലെ എയ്ഡൻ അനു അജിത്ത് അമ്മയുടെ കൈകളിലെത്തുകയായിരുന്നു. ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് ഡിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. എല്ലാ നടപടികളും ജ‍‍ഡ്ജിയുടെ ചേമ്പറിലാണ് നടന്നത്. കുഞ്ഞിനെ കൊടുക്കുന്നതിന് മുമ്പ് അജിത്തിനെയും ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. കുട്ടിയെ നന്നായി വളർത്തണമെന്ന് കൂടുംബ കോടതി ജഡ്ജി ബിജു മേനോൻ അനുപമയോട് പറഞ്ഞു. 

കുട്ടിയെ ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി ഡോക്ടറെ വിളിച്ചു വരുത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്. കേസ് എത്രയും പെട്ടന്ന് പരിഗണിക്കണമെന്ന് അനുപമയും, കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച്  കേസ് വേഗം പരിഗണിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്നുമുള്ള ഡിഎൻഎ ഫലം വന്നതാണ് കേസിൽ നിർണ്ണായകമായത്.

click me!