'സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ ഘട്ടം' ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

Published : Dec 19, 2020, 02:09 PM ISTUpdated : Dec 19, 2020, 03:57 PM IST
'സംസ്ഥാനത്ത്  കൊവിഡിന്റെ പുതിയ ഘട്ടം' ; വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

Synopsis

ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. 

വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. കാരണം രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തോതിൽ പകരും. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്നും കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പലരും നിർദേശങ്ങൾ മറികടന്നു. സത്യപ്രതിജ്ഞയും അധികാരമേൽക്കലും മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളി ബ്രൂവറി; പല വസ്തുതകളും ശരിയല്ലെന്ന് ഹൈക്കോടതി, ഉത്തരവിലെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്
പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം