വിജിലൻസ് സംഘത്തെ കണ്ട് എഎംവിഐ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; റെയ്ഡിൽ കോഴപ്പണം പിടികൂടി

Published : Dec 19, 2020, 01:48 PM ISTUpdated : Dec 19, 2020, 02:13 PM IST
വിജിലൻസ് സംഘത്തെ കണ്ട് എഎംവിഐ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; റെയ്ഡിൽ കോഴപ്പണം പിടികൂടി

Synopsis

ഓടി രക്ഷപ്പെടാൻ ശ്രമിച്ച എഎംവിഐയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളിൽ നിന്നും 49000 രൂപ കണ്ടെത്തിയത്.  

പാലക്കാട്: പാലക്കാട് വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡിൽ കോഴപ്പണം പിടിച്ചു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) വി കെ ഷംസിറിൽ നിന്നാണ് 51150 രൂപ പിടികൂടിയത്.

വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയതോടെ എഎംവിഐ ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്നീട്, ഇയാളെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളിൽ നിന്നും 49000 രൂപ കണ്ടെത്തിയത്. സെ ലോടേപ്പിൽ പൊതിഞ്ഞായിരുന്നു പണം ഒളിപ്പിച്ചത്. അന്യസംസ്ഥാന വാഹനങ്ങളിൽ നിന്നും കൈക്കൂലി വാങ്ങിയ പണമെന്നാണ് വിജിലസ് അറിയിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി; സഹോദരൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
'ചൂരല്‍മലയിലെ ആ വീട്ടമ്മയുടെ ആനന്ദക്കണ്ണീരിനാണ് തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യം': ഏതു പക്ഷത്തെന്ന് തെല്ലും സന്ദേഹമില്ലെന്ന് കെ ആര്‍ മീര