'കുട്ടികളെ കണ്ടെത്തിയത് തണല്‍ പദ്ധതിയുടെ വിജയം; ആ മക്കളെയും കുടുംബത്തെയും സംരക്ഷിക്കു'മെന്നും ആരോഗ്യമന്ത്രി

Published : Dec 02, 2019, 08:48 PM IST
'കുട്ടികളെ കണ്ടെത്തിയത് തണല്‍  പദ്ധതിയുടെ വിജയം; ആ  മക്കളെയും കുടുംബത്തെയും സംരക്ഷിക്കു'മെന്നും ആരോഗ്യമന്ത്രി

Synopsis

"കുട്ടികളെ സാമൂഹ്യ നീതി വകുപ്പ് സംരക്ഷിക്കും. എല്ലാം അർഥത്തിലും കുടുംബത്തെ സഹായിക്കും. "

തിരുവനന്തപുരം: കൈതമുക്കില്‍ താമസക്കാരിയായ അമ്മ ദാരിദ്ര്യം മൂലം തന്‍റെ ആറ് മക്കളില്‍ നാല് പേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത് സർക്കാർ നടപ്പിലാക്കിയ തണൽ പദ്ധതിയുടെ വിജയമാണെന്ന് മന്ത്രി പ്രതികരിച്ചു.

Read Also: വിശപ്പകറ്റാന്‍ കുഞ്ഞ് മണ്ണ് വാരിത്തിന്നു; നാലുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി ഒരമ്മ

കുട്ടികളെ സാമൂഹ്യ നീതി വകുപ്പ് സംരക്ഷിക്കും. എല്ലാം അർഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികൾ അനുഭവിക്കരുത്. നഗരസഭയോട് കൂടി ആലോചിച്ചിട്ട് കുട്ടികളുടെ അമ്മയ്ക്ക് ജോലി നൽകുന്ന കാര്യം തീരുമാനിക്കും. 4 കുട്ടികളുടെ വിദ്യാഭ്യാസം ഭക്ഷണം എന്നിവ ശിശു ക്ഷേമ സമിതി നോക്കും. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാൻ സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

കുട്ടികളുടെ അമ്മയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നും കുടുംബത്തിന് താമസിക്കാന്‍ നഗരസഭയുടെ ഫ്ലാറ്റുകളിലൊന്ന് വിട്ടുനല്‍കുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞിരുന്നു

Read Also:'മക്കളെ ശിശുക്ഷേമസമിതിക്ക്  നല്‍കിയ സംഭവം വേദനിപ്പിക്കുന്നത്'; കുടുംബത്തിന് ഫ്ലാറ്റും അമ്മയ്ക്ക് ജോലിയും നല്‍കുമെന്ന് മേയര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്ക് നാളെ പ്രത്യേക യോഗം
നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം