'പേരാവൂർ എന്റെ സ്വന്തം നാട്'; പാർട്ടി തീരുമാനം അനുസരിച്ചാണ് മത്സരിക്കുന്നതെന്നും കെ കെ ശൈലജ

Published : Mar 16, 2026, 01:32 PM IST
K K Shailaja

Synopsis

മട്ടന്നൂരിൽ മികച്ച പ്രവർത്തനം നടത്താന്‍ കഴിഞ്ഞുവെന്ന് കെ കെ ശൈലജ. പേരാവൂരിൽ മുമ്പ് ജയിച്ചു വന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം ഒരുപാട് മാറ്റം വന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

കണ്ണൂർ: പേരാവൂർ താൻ ജനിച്ചുവളർന്ന മണ്ണാണെന്നും മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊരു അവസരം കൂടി നൽകണമെന്നും സിപിഎം നേതാവ് കെ കെ ശൈലജ. പാർട്ടി തീരുമാനപ്രകാരമാണ് പേരാവൂരിൽ മത്സരിക്കുന്നതെന്നും കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രണ്ട് തവണ തുടര്‍ച്ചയായി ജയിച്ച എംഎല്‍എ വിജയ പ്രതീക്ഷയുള്ള മണ്ഡലമാണെങ്കില്‍ മത്സരിക്കേണ്ട എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പി ബി പ്രത്യേക ഇളവ് നൽകിയതാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

മട്ടന്നൂരിൽ മികച്ച പ്രവർത്തനം നടത്താന്‍ കഴിഞ്ഞു. പേരാവൂരിൽ മുമ്പ് ജയിച്ചു വന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. മണ്ഡല പുനക്രമീകരണത്തിന് ശേഷം ഒരുപാട് മാറ്റം വന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. പയ്യന്നൂരിൽ ടി ഐ മധുസൂദനാണ് സിപിഎം സ്ഥാനാർത്ഥി. മറ്റു വിവാദങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കോടതി നിരീക്ഷണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അന്ന് മന്ത്രി ഏറെ അസ്വസ്ഥയായിരുന്നു, ഒന്നും പറ്റാതെ ആരോഗ്യമന്ത്രി അത്രയേറെ അസ്വസ്ഥയാകില്ലെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ച് വർഷം ആരോഗ്യ മേഖലയിലുണ്ടായത് മികച്ച പ്രവർത്തനമെന്നും ശൈലജ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

52 വർഷത്തെ കോൺ​ഗ്രസ് ബന്ധം, കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് പാർട്ടി വിട്ടു; രാജി ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച്
എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി, പി പി ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കാന്‍ നിര്‍ദേശം