മലേഷ്യയിൽ നിന്നെത്തി മരിച്ച യുവാവിന്‍റെ മൃതദേഹം മുൻകരുതലുകളോടെ സംസ്കരിക്കും

By Web TeamFirst Published Mar 1, 2020, 2:49 PM IST
Highlights

പനിയെ തുടര്‍ന്ന് വെള്ളിയാഴ്‍ച പുലര്‍ച്ചെയാണ് ഇയാളെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. മലേഷ്യയില്‍ നിന്നെത്തിയതായിരുന്നു യുവാവ്.

കണ്ണൂര്‍: പനി ബാധിച്ച് കൊച്ചിയില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‍കരിക്കുക എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് 19 സംശയിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ചികിത്സയില്‍ കഴിയവേ ആണ് യുവാവ് മരിച്ചത്.  

ഇയാളുടെ കോവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ കിട്ടുമെന്നും മന്ത്രി പറഞ്ഞു. പനിയെ തുടര്‍ന്ന് വെള്ളിയാഴ്‍ച പുലര്‍ച്ചെയാണ് ഇയാളെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. മലേഷ്യയില്‍ നിന്നെത്തിയതായിരുന്നു യുവാവ്. മരണകാരണം വൈറൽ ന്യുമോണിയയെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ  ഫലം കൂടി ലഭ്യമായാലേ വ്യക്തതവരു. 

Read More: കൊവിഡ് 19 ബാധ സംശയത്തെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച കണ്ണൂര്‍ സ്വദേശി മരിച്ചു...

 

click me!