കൊച്ചി: കൊച്ചിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചു. കൊവിഡ്- 19 സംശയിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു ഇയാള്‍. മരണകാരണം വൈറൽ ന്യുമോണിയയെന്ന് ഡോക്ടർമാർ അറിയിച്ചു.

മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെ പനിയെ തുടർന്നാണ്  ഇന്നലെ പുലർച്ചെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കൊവിഡ് 19 ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധന ഫലം ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.