'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ് ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്ന് ശിവരാമന്‍

Published : Jul 16, 2022, 01:09 PM ISTUpdated : Jul 16, 2022, 01:43 PM IST
'മണിയുടേത് പുലയാട്ട് ഭാഷ, നാട്ടുഭാഷയെന്ന് പറഞ്ഞ്  ഒഴിയാനാവില്ല', അന്തസുള്ള ഭാഷ ഉപയോഗിക്കണമെന്ന് ശിവരാമന്‍

Synopsis

ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ പറഞ്ഞു.

ഇടുക്കി: എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി  സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി  കെ കെ ശിവരാമന്‍. ആനി രാജക്കെതിരായ  എംഎം മണിയുടെ ആക്ഷേപത്തിനാണ് ശിവരാമന്‍ മറുപടി നല്‍കിയത്. പുലയാട്ട് ഭാഷ മണി നിരന്തരം ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയാണ്. അത് നാട്ടുഭാഷയെന്ന വ്യാഖ്യാനം തെറ്റാണ്. നാട്ടുഭാഷയെന്ന് പറഞ്ഞ് മണിക്ക് ഒഴിയാനാവില്ല. അന്തസുള്ള ഭാഷ ഉപയോഗിക്കണം. ഇടതു പക്ഷത്തിന്‍റേത് സ്ത്രീപക്ഷ രാഷ്ട്രീയമെന്നും ശിവരാമന്‍ പറഞ്ഞു.

എം എം മണിയുടെ പരിഹാസത്തിന് ദേശീയ മഹിളാ ഫെഡറേഷൻ ജന. സെക്രട്ടറി  ആനി രാജയും മറുപടി നല്‍കിയിരുന്നു. സുശീല ഗോപാലനെ പോലുള്ള നേതാക്കൾ നേതൃത്വം നൽകിയ ദേശീയ മഹിളാ ഫെഡറേഷന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ആളാണ് താൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുക എന്നതാണ് തന്‍റെ ചുമതല. അത് ദില്ലിയിലായാലും വിദേശത്ത് നിന്നായാലും ചെയ്യുമെന്നും ആനി രാജ വ്യക്തമാക്കി. കേരളം തന്‍റെ നാടാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു.

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം