കെ എം ബഷീര്‍ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

Published : Nov 23, 2022, 03:03 PM IST
കെ എം ബഷീര്‍ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

Synopsis

കേസിൽ ശ്രീറാം വെങ്കിട്ടരാമനെിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

കൊച്ചി : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസിൽ ശ്രീറാം വെങ്കിട്ടരാമനെിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 

ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി.  മനപ്പൂർവമായ നരഹത്യ വകുപ്പ് അടക്കം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ഒഴിവായത്.  മനപ്പൂർവമുള്ള നരഹത്യയ്ക്കുള്ള വകുപ്പായ  304-2 ഒഴിവാക്കി.

അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304-എ വകുപ്പ് ആയി മാറി. അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള  വകുപ്പ് 279, MACT 184 എന്നീ  വകുപ്പുകളിൽ വിചാരണ നേരിട്ടാൽ മതി. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ്  188 അഥവാ പ്രേരണക്കുറ്റം മാത്രം. നിർണായകമാകേണ്ടിയിരുന്ന,  ശ്രീറാം മദ്യപിച്ചതിനുള്ള തെളിവ് ഹാജരാക്കാൻ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.   
 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ