പരസ്യ പ്രസ്താവന പാടില്ലെന്നത് പൊതു നിർദേശം, തനിക്ക് മാത്രമായി മുന്നറിയിപ്പില്ലെന്ന് കെ മുരളീധരൻ

Published : Jan 19, 2023, 12:07 PM IST
പരസ്യ പ്രസ്താവന പാടില്ലെന്നത് പൊതു നിർദേശം, തനിക്ക് മാത്രമായി മുന്നറിയിപ്പില്ലെന്ന് കെ മുരളീധരൻ

Synopsis

കേരളത്തിലെ അവസ്ഥ മറച്ചുവച്ച് തെല്ലങ്കാനായിൽ പ്രസംഗികുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം : കെപിസിസി ട്രഷറ‍ർ പ്രതാപ ചന്ദ്രന്റെ മരണത്തിൽ കെപിസിസിയിൽ പരാതികൾ ഉണ്ടായിരുന്നില്ലെന്ന് കെ മുരളീധരൻ എംപി. 137 ചലഞ്ചു സംബന്ധിച്ച് ചില പോരായ്മകൾ ഉണ്ടായിരുന്നു. മാനസിക പ്രയാസം ഉണ്ടായെന്ന ആക്ഷേപം ശരിയല്ല. അങ്ങനെ ഒരു കാര്യത്തിൽ തനിക്ക് അറിവില്ലെന്നും മുരളീധരൻ പറഞ്ഞു. പ്രതാപചന്ദ്രനെ പദവിയിലേക്ക് കൊണ്ടുവന്നത് സുധാകരൻ തന്നെയാണ്. പിന്നെ എങ്ങനെയാണു പരാതി വന്നത് എന്നറിയില്ല. കുടുംബത്തിന്റെ പരാതി പരിശോധിക്കണമെന്നും മുരളീധരൻ പറഞ്ഞു. 

തനിക്ക് മാത്രമായി ഒരു അച്ചടക്ക ലംഘന മുന്നറിയിപ്പ് ഇല്ല. പരസ്യ പ്രസ്താവന പാടില്ല എന്നത് എല്ലാവർക്കുമുള്ള നിർദേശമാണ്. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണ്. അർഹമായ കാലത്ത് അടൂരിനെ ആദരികാത്ത സിപിഎം ഇപ്പൊ പ്രശംസിക്കുകയാണ്. കേരളത്തിലെ അവസ്ഥ മറച്ചുവച്ച് തെല്ലങ്കാനായിൽ പ്രസംഗികുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മുരളീധരൻ കുറ്റപ്പെടുത്തി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട
കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ