വടകരയിലും നേമത്തും മാത്രമല്ല, പുനസംഘടനയിലും പാർട്ടി തന്നെ ഓർക്കണമെന്ന് മുരളീധൻ

By Web TeamFirst Published Jul 1, 2021, 10:51 AM IST
Highlights

ടി പി കേസിലെ പ്രതികൾക്ക് എല്ലാ സൗകര്യവും ജയിലിൽ ഒരുക്കുന്നു. ഇനി ജയിലിൽ നാരി കി പാനി മാത്രമാണ് അവർക്ക് നൽകാനുള്ളതെന്നും മുരളീധരൻ പരിഹസിച്ചു.

കോഴിക്കോട്: പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാർട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരൻ എം പി. യുഡിഎഫ് കൺവീനർ സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ടി പി കേസിലെ പ്രതികൾക്ക് എല്ലാ സൗകര്യവും ജയിലിൽ ഒരുക്കുന്നു. ഇനി ജയിലിൽ നാരി കി പാനി മാത്രമാണ് അവർക്ക് നൽകാനുള്ളതെന്നും മുരളീധരൻ പരിഹസിച്ചു.

വടകരയും നേമും വരുമ്പോൾ മാത്രമല്ല, പുനഃസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ പാർട്ടി ഓർക്കണം. അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരൻ പറഞ്ഞു. പുനഃസംഘടന വരുമ്പോഴും ഗ്രൂപ്പ് നോക്കരുത്. യുവാക്കാൾക്ക് പ്രാമുഖ്യം നൽകണം. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. പുന:സംഘടനയിൽ തന്റെ നിർദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. 

സംസ്ഥാനത്ത് വ്യവസായം തകരുന്നു. സ്വർണ്ണ വ്യവസായം മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു. സ്വർണ്ണ കേസിൽ സിപിഎമ്മിന് ബന്ധമുണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മിൽ കള്ളക്കടത്തിലും കുഴൽപ്പണ കേസിലും അന്തർധാര ഉണ്ടെന്ന് മുരളീധരൻ വിമർശിച്ചു. കൊവിഡ് നിയന്ത്രണത്തിൽ സർക്കാർ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!