
തിരുവനന്തപുരം: ഹൈക്കമാൻഡ് നിരീക്ഷകരായ അശോക് ഗെഹ്ലോട്ടിൻ്റെ മേൽനോട്ടത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് നേതാക്കളെ നേരത്തെ അറിയിച്ചിരുന്നതായി വടകര എംപി കെ.മുരളീധരൻ അറിയിച്ചു.
യോഗത്തിൽ തനിക്ക് പങ്കെടുക്കാനാവില്ലെന്ന് അശോക് ഗെഹ് ലോട്ടിനെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിരുന്നു. വടകരയിൽ നടക്കുന്ന ഔദ്യോഗിക പരിപാടിയിൽ തുടരാൻ അവർ അനുമതി നൽകുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ ഔദ്യോഗിക പരിപാടി ആയതിനാലാണ് താൻ ഇവിടെ പങ്കെടുക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ഗുജറാത്താണ് നേമം എന്ന കുമ്മനം രാജശേഖരൻ്റെ പ്രസ്താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നേമം കേരളത്തിലെ ഗുജറാത്താണോ എന്ന കാര്യം വോട്ടെണ്ണുമ്പോൾ മനസിലാവുമെന്ന് മുരളീധരൻ പറഞ്ഞു.