സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറി; അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

Published : Oct 02, 2024, 12:09 PM ISTUpdated : Oct 02, 2024, 12:59 PM IST
സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറി; അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

Synopsis

പി ആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായി ഉണ്ടോ എന്ന് കെ മുരളീധരന്‍ ചോദിച്ചു.

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി മാറിയെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പി ആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായി ഉണ്ടോ എന്ന് കെ മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിക്കുകയാണ്. മോദിയുടെ അനുയായികളാണ് ഈ കൂട്ടരെന്നും മുരളീധരന്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതി കൊടുത്തതാണ് ദി ഹിന്ദു പത്രത്തിൽ വന്ന വിവാദ പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഇവർ ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് എല്ലാർക്കും അറിയാം. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ സ്വർണ്ണ കള്ളക്കടത്തിനെ ഉപയോഗിച്ചു. ഇപ്പോൾ വീണിടത്ത് കടന്ന് ഉരുളുകയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ ഏതെങ്കിലും ഒരു സമരം ഓർക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ