
കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലെ ശ്രേയാംസ്കുമാറിന്റെ വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷം. പൊലീസിനെതിരെ ശ്രേയാംസ്കുമാറിന് പ്രതികരിക്കേണ്ടി വന്നത് മറ്റ് വഴിയില്ലാതെ വന്നപ്പോഴാണ്. മാധ്യമങ്ങളോട് ജയിൽ ചൂണ്ടിക്കാട്ടി, കിടക്ക് അകത്ത് എന്ന് പറയുന്നു. പ്രതിപക്ഷത്തെയും അടിച്ചമർത്തുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് മാധ്യമ വിലക്കാണെന്ന് കെ മുരളീധരൻ അഭിപ്രായപ്പട്ടു. മാധ്യമങ്ങൾക്കെതിരായ കേസ് ശരിയല്ല. ശബ്ദിക്കുന്നവരുടെ മുഴുവന്‍ വായടപ്പിക്കുകയാണ്. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചൊതുക്കുകയാണ്. കേന്ദ്ര നിലപാടുകളെ വിമർശിക്കുന്നവർ കേരളത്തിൽ എടുക്കുന്ന തീരുമാനങ്ങൾ മറിച്ചാണെന്നും കെ മുരളീധരൻ വിമര്‍ശിച്ചു. സര്‍ക്കാര്‍ നിലപാടിനോട് ഇടത് മുന്നണിയിലെ ഘടകകക്ഷികൾ പോലും അസ്വസ്ഥരാണ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ശ്രേയാംസ് കുമാറിന് പ്രതികരിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ ബി ടീമാണ് പിണറായി വിജയമെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം കേരളത്തിലെ കാര്യത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്, എകെജി ഭവൻ്റ ചെലവ് വഹിക്കുന്നത് കേരള ഘടകം ആയതുകൊണ്ടാണോ എന്നും കെ മുരളീധരൻ ചോദിച്ചു. ഒന്നാം പിണറായി സർക്കാർ മാധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്നാണ് പറഞ്ഞത്. ഇപ്പോൾ ജയിൽ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും മുരളീധരൻ കുറ്റപ്പെടുത്തി. സർക്കാർ നിലപാടുകൾക്കെതിരെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മാധ്യമ വിരോധ നടപടികൾ: സിപിഎമ്മിന് അകത്ത് അതൃപ്തി, മുന്നണിയിലും സർക്കാരിനെതിരെ അസംതൃപ്തി
ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ നടത്തിയ 'മിണ്ടാനാണ് തീരുമാനം' പ്രത്യേക പരിപാടിയിലാണ് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ സംസ്ഥാന പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. എലത്തൂർ ട്രെയിൻ തീ വെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം നൽകിയതിന്റെ പേരിൽ മാതൃഭൂമിക്കെതിരായ പോലീസ് നടപടി പ്രത്യേക ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് ശ്രേയാംസ്കുമാർ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam