
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംപി. രംഗത്ത്.28 വാഹനങ്ങളും പിണറായിയും പിന്നെ ആംബുലൻസും അങ്ങിനെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.മന്ത്രിമാരുടെ വാഹനങ്ങളിലാണ് സഖാക്കൻമാരുടെ ഡ്രൈവിങ്ങ് പഠനം.യു ഡി എഫ് കാലത്ത് പാലത്തിൽ വിള്ളൽ കണ്ടാൽ പ്രതി പൊതുമരാമത്ത് മന്ത്രി. LDF കാലത്ത് പാലം തകർന്നാൽ മന്ത്രിയായ മരുമകൻ പ്രതിയല്ല.പ്രതി ഹൈഡ്രോളിക് ജാക്കിയാണ്.മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ടാണ് മുരളിധരന്‍റെ വിമര്‍ശനം.
also read:Koolimadu Bridge : കൂളിമാട് കടവ് പാലത്തിന്റെ തകർച്ച; പൊതുമരാമത്ത് വകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച
'രണ്ടാം പിണായി സർക്കാറിന്റെ നേട്ടം KSRTC ജീവനക്കാർക്ക് 20-ാം തിയതി ശബളം നൽകി എന്നത് ' കെ. മുരളീധരൻ
കെ.എസ്. ആർടിസി ജീവനക്കാർ സമരം ചെയ്തത് ജോലി ചെയ്ത ശമ്പളത്തിന് വേണ്ടിയാണ് . ഗതാഗത മന്ത്രി അവരുടെ സമരം അനാവശ്യമെന്ന് പറയുന്നു. ഇത് നീതിയാണോ? രണ്ടാം പിണായി സർക്കാറിന്റെ നേട്ടം KSRTC ജീവനക്കാർക്ക് 20-ാം തിയതി ശബളം നൽകി എന്നതാണെന്നും മുരളീധരൻ പരിഹസിച്ചു.
ശബളം കൊടുക്കാൻ കാശില്ലാത്തവർ എങ്ങിനെ കെ. റെയിൽ തുടങ്ങും. സർക്കാർ കല്ലിടൽ നിര്‍ത്തി എന്ന് കോടതിയില്‍ പറഞ്ഞു. എന്തിനാണ് കുറ്റിയിടൽ മാത്രം നിർത്തുന്നത് . എല്ലാം നിർത്തി കൂടെയെന്നും അദ്ദേഹം ചോദിച്ചു.
also read:KSRTC SWIFT : കെ സ്വിഫ്റ്റിലൂടെ കരകയറാൻ കെഎസ്ആർടിസി; 700 സിഎൻജി ബസുകൾ വാങ്ങും, മന്ത്രിസഭാ അനുമതിയായി