'സോളാർ ഗൂഢാലോചനക്ക് പിന്നിൽ ആരായാലും പുറത്ത് വരണം, ഉമ്മൻചാണ്ടിയോട് ചെയ്തതിന് മുഖ്യമന്ത്രി അനുഭവിക്കുന്നു'

Published : Sep 10, 2023, 10:25 AM ISTUpdated : Sep 10, 2023, 10:31 AM IST
'സോളാർ ഗൂഢാലോചനക്ക് പിന്നിൽ ആരായാലും പുറത്ത് വരണം, ഉമ്മൻചാണ്ടിയോട് ചെയ്തതിന് മുഖ്യമന്ത്രി അനുഭവിക്കുന്നു'

Synopsis

സോളാര്‍ കേസ് ഗൂഢാലോചനയില്‍ കാലം സത്യം തെളിയിക്കും,എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം:സോളാർ കേസില്‍ ഉമ്മന്‍ചാണ്ടിയെ പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ കണ്ടെത്തലില്‍ പ്രതികരണവുമായി കെ.മുരളീധരനും ചാണ്ടി ഉമ്മനും രംഗത്ത്. കാലം സത്യം തെളിയിക്കും. എത്ര മൂടി വെച്ചാലും സത്യം പുറത്തു വരുമെന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ പ്രതികരണം. സിബിഐയുടെ പൂർണ റിപ്പോർട്ട് വരട്ടെയെന്ന് കെ.മുരളീധരന്‍ പറഞ്ഞു.ഉമ്മൻ ചാണ്ടിക്ക് എതിരായി നടന്ന ഗൂഡാലോചനയില്‍ സത്യാവസ്ഥ പുറത്ത് വരട്ടെ.പന്ത്രണ്ടാം തിയ്യതി നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യം ചര്‍ച്ച ചെയ്യും.പിന്നിൽ പ്രവർത്തിച്ച ശക്തി ഇപ്പോഴത്തെ മുഖ്യമന്ത്രി ആണോ എന്നതടക്കം അന്വേഷണത്തിൽ വ്യക്തമാകും.അധികാരത്തിലേറി മൂന്നാം ദിവസം പരാതിക്കാരിക്ക് മുഖ്യമന്ത്രി പിണറായിയെ കാണാൻ കഴിഞ്ഞു.അപ്പോൾ തന്നെ പങ്കെന്താണെന്ന് വ്യക്തമാണ്.സോളാർ കേസിന്‍റെ  പിന്നിൽ പ്രവർത്തിച്ചത് ആരായാലും പുറത്ത് വരണം.ഉമ്മൻ ചാണ്ടിയോട് ചെയ്തതിനാണ് മുഖ്യമന്ത്രി ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സോളാർ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ല; സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

സിപിഎമ്മും മുഖ്യമന്ത്രിയും കേരളസമൂഹത്തോട് മാപ്പ് പറയണം

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം