കോൺ​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവുമെന്ന് മുരളീധരൻ

Published : Mar 14, 2019, 07:26 PM ISTUpdated : Mar 14, 2019, 07:28 PM IST
കോൺ​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവുമെന്ന് മുരളീധരൻ

Synopsis

ടോം വടക്കൻ പറയുന്നത് മലയാളമാണോ ഇം​ഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ല

തിരുവനന്തപുരം: ടോം വടക്കൻ‌ മണ്ഡലത്തിലോ  ബൂത്തിലോ പ്രവർത്തിച്ച് പരിചയമുള്ള ആളല്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ. 2009 ൽ തൃശൂരിൽ നിന്ന് മൽസരിക്കാൻ സ്വയം തയ്യാറായ ആളാണ് വടക്കൻ അന്ന് ജില്ലയിലെ പ്രവർത്തകർ ഒന്നടങ്കം വേണ്ടെന്ന് പറഞ്ഞതിനാലാണ് വടക്കാൻ സ്ഥാനാർത്ഥിയാവാതെ പോയതെന്നും കെ.മുരളീധരൻ പറഞ്ഞു. 

വടക്കനെക്കൊണ്ട് കോൺഗ്രസിനെക്കൊണ്ട് ഒരു ഉപയോഗവും ഉണ്ടായിട്ടില്ല. കോൺ​ഗ്രസ് കണ്ടം ചെയ്ത ആളാണ് വടക്കനെന്ന് ബിജെപിക്ക് പിന്നെ മനസിലാവുമെന്ന് മുരളീധരൻ. പുള്ളി പറയുന്നത് മലയാളമാണോ ഇം​ഗ്ലീഷാണോ എന്നു പോലും മനസ്സിലാവില്ല.  ശ്രീധരൻ പിള്ള പ്രസിഡന്റായിരിക്കുന്ന കാലത്തോളം ബിജെപി കേരളത്തിൽ ഒരു അത്ഭുതവും കാട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം