
തിരുവനന്തപുരം: മെസ്സി വിഷയത്തിൽ വലിയ വഞ്ചനയാണ് നടത്തിയതെന്ന് കെ മുരളീധരൻ. എസ് ഐ ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഗവർണറും അനുമതി നൽകിയിരുന്നു. വരാത്ത മെസ്സി വരുമെന്ന് പ്രചരണം നടത്തിയെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ അടിച്ചുമാറ്റിയെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. ശക്തമായ നടപടി സർക്കാർ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കെ മുരളീധരൻ. മന്ത്രി സഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് കളിച്ചിട്ടും കാര്യമില്ല. 5 വർഷം വി ഡി സതീശൻ പൂർത്തിയാക്കും. ജനാധിപത്യ രീതിയിൽ ചില വിമർശനങ്ങൾ ഉണ്ടാകും. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ട് പോകും. ക്യാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ മുരളീധരന്റെ പ്രതികരണം. നിലക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, പത്മജയുടെ കോൺഗ്രസ് പ്രവേശന വിഷയത്തിൽ തൽക്കാലം പ്രതികരിക്കാനില്ല. പാർട്ടി തീരുമാനമെടുക്കുമെന്നും മന്ത്രി. എ പി അനിൽകുമാറിനെതിരെ സൈബർ ആക്രമണത്തിൽ താൻ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ഇതൊക്കെ എന്തിനാണ് ശ്രദ്ധിക്കുന്നത്? തനിക്കെതിരെ എന്തെല്ലാം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് അതിനെയൊന്നും വകവയ്ക്കുന്നില്ലെന്നും മന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam