
കണ്ണൂര്‍: പുരാവസ്തു തട്ടിപ്പില്‍ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് കെ മുരളീധരന്‍ (K Muraleedharan). നിലവിലെ അന്വേഷണം കൊണ്ട് ഒന്നും നടക്കില്ല. അന്താരാഷ്ട്ര തലത്തിലുള്ള കള്ളക്കടത്ത് നടന്നെന്ന് വ്യക്തമാണെന്നും മുരളീധരന്‍ പറഞ്ഞു. എആർ നഗർ ബാങ്ക് ക്രമക്കേടിന്‍റെ രക്തസാക്ഷി അന്തരിച്ച ലീഗ് നേതാവ് അബ്ദുൽ ഖാദർ മൗലവിയെന്ന കെ ടി ജലീലിന്‍റെ ആരോപണത്തോടും മുരളീധരന്‍ പ്രതികരിച്ചു.
ജലീലിന്‍റെ സമനില തെറ്റിയിരിക്കുകയാണെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണം. മൂക്കറ്റം അഴിമതിയിൽ മുങ്ങി നിൽക്കുന്ന വ്യക്തിയുടെ ജല്‍പ്പനമാണിത്. ജലീല്‍ ധരിച്ചിരിക്കുന്നത് ചേരാത്ത കുപ്പായമാണ്. അത് അദ്ദേഹത്തിന് ഗുണം ചെയില്ല. രാഷ്ട്രീയ നേതാക്കൾ കുറച്ചുകൂടി സംസ്കാരം കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വി എം സുധീരൻ്റെ പരിഭവം തീർക്കാൻ പാർട്ടി നേതൃത്വം ഇടപെടുമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam