അഡ്രസ്സും ഫോൺ നമ്പറും ഇല്ലാതിരുന്നതിനാൽ ഗീത വാച്ച് സൂക്ഷിച്ച് വെച്ചു. ഇടക്കിടെ ബാറ്ററി മാറ്റി ഉടമസ്ഥനെ കാത്തിരുന്നു, ഒടുവിൽ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വാച്ചുടമയായ പീതാംബരനാണ് കണ്ടെത്തിയത്.

10 വർഷം മുമ്പ് വാഹനാപകടത്തിനിടെ(Road Accident) നഷ്ടപ്പെട്ട വാച്ച്(Wrist Watch) ഉടമസ്ഥന് തിരികെ കിട്ടുക. അതും അപകടത്തിൽ രക്ഷപ്പെടുത്തിയ ആൾ തന്നെ തിരികെ എത്തിക്കുക. തിരുവനന്തപുരത്ത് നടന്ന വാച്ച് കൈമാറ്റത്തില്‍ ഏറെക്കാര്യങ്ങളുണ്ട്. പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗീത അരുമാനൂർ പീതാംബരനറെ കയ്യിൽ ആ വാച്ച് കെട്ടി.

രണ്ട് പേരും ഹാപ്പി. ഈ ടൈറ്റൻ ക്വാർട്സ് വാച്ചിൻറെ കഥ തുടങ്ങുന്നത് 2011 ൽ വട്ടിയൂർക്കാവിലുണ്ടായ ഒരു അപകടത്തിലാണ്. ബന്ധുവിനെ കാണാൻ പോയ കെഎസ്ഇബി ഉദ്യോഗസ്ഥനായ പീതാംബരൻറെ സ്കൂട്ടറിൽ ഗീതയും മകളും സഞ്ചരിച്ച കാറ് തട്ടി. ഗീത തന്നെ പീതാംബരനെ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കില്ലായിരുന്നു. തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് ഗീത കാറിൽ പീതാംബരൻറെ വാച്ച് കണ്ടത് .


അഡ്രസ്സും ഫോൺ നമ്പറും ഇല്ലാതിരുന്നതിനാൽ ഗീത വാച്ച് സൂക്ഷിച്ച് വെച്ചു. ഇടക്കിടെ ബാറ്ററി മാറ്റി ഉടമസ്ഥനെ കാത്തിരുന്നു, ഒടുവിൽ ചില സുഹൃത്തുക്കളുടെ സഹായത്തോടെയാണ് വാച്ചുടമയായ പീതാംബരനാണ് കണ്ടെത്തിയത്. അങ്ങനെ ഗീത വിലാസം തേടിപ്പിടിച്ച് പാപ്പനം കോട്ടെ വീട്ടിലെത്തി വാച്ച് കൈമാറുകയായിരുന്നു. വാച്ച് കയ്യിലുള്ള വിവരം വീട്ടുകാരോട് പോലും പറഞ്ഞിരുന്നില്ലെന്നും എന്നെങ്കിലും കൈമാറുമെന്ന് ഉറപ്പുണ്ടായിരുന്നതായും ഗീത പറയുന്നു. 1990കളിലാണ് ഈ വാച്ച് പീതാംബരൻ വാങ്ങിയത്. വീണ്ടും പഴയ വാച്ച് കിട്ടിയ സന്തോഷത്തിലാണ് പീതാംബരനുള്ളത്. ഉടമസ്ഥന് വാച്ച് തിരികെ നൽകിയ സംതൃപ്തിയിൽ ഗീതയും