Latest Videos

പാർട്ടി ഓഫീസ് കയറിയിറങ്ങുന്ന ഐടി സെക്രട്ടറിയുടേത് നാണംകെട്ട നടപടി, ശിവശങ്കർ രാജിവയ്ക്കണമെന്ന് മുരളീധരൻ

By Web TeamFirst Published Apr 26, 2020, 11:17 AM IST
Highlights

സ്പ്രിൻഗ്ളറിൽ പ്രതിപക്ഷം പറഞ്ഞതാണ് കോടതി അംഗീകരിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ ശൂർപ്പണഖയുടെ അവസ്ഥയിലെത്തിയിരിക്കുകയാണ് സ്പ്രിൻഗ്ളർ കമ്പനി.


കോഴിക്കോട്: ഐടി സെക്രട്ടറി എം.ശിവശങ്കറിൻ്റെ രാജി ആവശ്യപ്പെട്ട് കെ.മുരളീധരൻ എംപി. രണ്ട് ലക്ഷം പേരുടെ ഡേറ്റാ ശേഖരിക്കാൻ ശേഷി ഇല്ലെങ്കിൽ ഐടി വകുപ്പ് സെക്രട്ടറി ഇത്രയും കാലം ചെയ്തത് എന്താണെന്ന് മുരളീധരൻ ചോദിച്ചു. ഇതിലും നാണക്കേടാണ് പറ്റിയ തെറ്റ് വിശദീകരിക്കാൻ ഐടി സെക്രട്ടറി പാർട്ടി ഓഫീസുകളിൽ കയറി ഇറങ്ങുന്ന അവസ്ഥ. കാര്യങ്ങൾ കൂടുതൽ വഷളാവും മുൻപ് ഐടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

സ്പ്രിൻഗ്ളറിൽ പ്രതിപക്ഷം പറഞ്ഞതാണ് കോടതി അംഗീകരിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ ശൂർപ്പണഖയുടെ അവസ്ഥയിലെത്തിയിരിക്കുകയാണ് സ്പ്രിൻഗ്ളർ കമ്പനി. വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.മുരളീധരൻ സമർപ്പിച്ചിരിക്കുന്ന ഹർജി വിചിത്രമാണ്. ഇതിനൊക്കെ പിറകിൽ പല കളികളും നടന്നിട്ടുണ്ട്. ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ അറിവോടെയാണ് സ്പ്രിംഗ്ളർ നാടകം അരങ്ങേറുന്നത്. 

കൊവിഡിനെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളം പിടിക്കുകയാണ് സർക്കാർ. എന്നിട്ട് പുറത്ത് നിന്ന് വക്കീലിനെ കൊണ്ട് വന്ന് കേസ് വാദിക്കാൻ കാശ് കൊടുക്കുന്നു - സ്പ്രിംഗ്ളർ ഇടപാടിൽ മുംബൈയിൽ നിന്നും വക്കീലിനെ കൊണ്ടു വന്ന് വാദിപ്പിച്ച സംഭവം ഉദ്ദേശിച്ചു കൊണ്ട് മുരളീധരൻ പറഞ്ഞു. 

click me!