കെ.മുരളീധരൻ റെയിൽവേ മന്ത്രിയെ കണ്ടു: നേമം ടെർമിനിൽ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു

Published : Jun 22, 2022, 09:47 PM IST
കെ.മുരളീധരൻ റെയിൽവേ മന്ത്രിയെ കണ്ടു: നേമം ടെർമിനിൽ പദ്ധതി പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു

Synopsis

പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും പദ്ധതി പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു

ദില്ലി: കേന്ദ്ര  റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കെ മുരളീധരന്‍ എംപി കൂടിക്കാഴ്ച നടത്തി. നേമം കോച്ച് ടെർമിനല്‍ പ്രോജക്ട് റദ്ദ് ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയില്‍ മുരളീധരന്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതിക കേന്ദ്രത്തിന്‍റെ അജണ്ടയില്‍ പോലമില്ലെന്നാണ് താന്‍ മനസ്സിലാക്കിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മുരളീധരന്‍ പറഞ്ഞു .കൊവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകള്‍ പുനസ്ഥാപപിക്കുമെന്ന് മന്ത്രി ഉറപ്പുതന്നതായും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. 

നേമം റെയിൽവേ ടെർമിനൽ പദ്ധതി ഉപേക്ഷിക്കാൻ പ്രധാന കാരണം കേന്ദ്രമന്ത്രി വി.മുരളീധരനാണെന്ന് നേരത്തെ മന്ത്രി വി.ശിവൻകുട്ടി കുറ്റപ്പെടുത്തിയിരുന്നു. പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രിമാർ കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും പദ്ധതി പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.മലയാളിയായ  കേന്ദ്രമന്ത്രിയെന്ന നിലയിൽ  മുരളീധരനെ കൊണ്ട് കേരളത്തിന് ഒരു സഹായവും കിട്ടുന്നില്ല. എംപി എന്ന നിലയിൽ ശശി തരൂരും ഒന്നും ചെയ്യുന്നില്ലെന്നും ശിവൻ കുട്ടി പറഞ്ഞിരുന്നു

2011ലെ ബജറ്റിൽ പ്രഖ്യാപിച്ച് 2019ൽ തറക്കല്ലിട്ട  117 കോടിയുടെ പദ്ധതിയാണ് ഉപേക്ഷിച്ചത്. പദ്ധതി വൈകുന്നതിനെ കുറിച്ച് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ മെയ് 30ന് ഒരു മെമ്മോറാണ്ടം വഴി പദ്ധതി ഉപേക്ശിച്ചതായി റെയിൽവേ അറിയിച്ചത്. 
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം