കസ്റ്റഡി മരണങ്ങള്‍ സര്‍ക്കാരിന്‍റെ പരാജയമെന്ന് കെ.മുരളീധരന്‍

Published : Jun 29, 2019, 11:43 AM IST
കസ്റ്റഡി മരണങ്ങള്‍ സര്‍ക്കാരിന്‍റെ പരാജയമെന്ന് കെ.മുരളീധരന്‍

Synopsis

"ഡിജിപിക്ക് പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. ലോക്നാഥ് ബഹ്റയെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ നീക്കണം"

ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എംപി. സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങള്‍ ഉണ്ടാകുന്നത് സര്‍ക്കാരിന്‍റെ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപിക്ക് പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. ലോക്നാഥ് ബഹ്റയെ ക്രമസമാധാന ചുമതലയിൽ നിന്ന് ഉടൻ നീക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

രണ്ടാഴ്ചത്തെ പാർലമെന്റിലെ അനുഭവം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. മതേതര ഇന്ത്യ എന്ന് കേൾക്കുമ്പോൾ പാർലമെന്റിൽ പോലും പ്രതിഷേധമുയരുകയാണ്. പ്രധാന ചുമതലയിൽ ഉള്ളവർ പോലും വിഭജനത്തിന്റെ ഭാഷ ഉപയോഗിക്കുകയാണെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പൊലീസ് നാടകം കളിക്കുന്നു, പോരാട്ടത്തിൽ പതിനായിരങ്ങൾ ഒപ്പം നിൽക്കും'; എൻ സുബ്രഹ്മണ്യന് നോട്ടീസ് നൽകി വിട്ടയച്ചു
അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്; യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്