സുധാകരൻ തിരുത്തണം, ആര്‍എസ്എസ് പരാമര്‍ശത്തിൽ ഖേദപ്രകടനം കൊണ്ടായില്ലെന്നും കെ മുരളീധരൻ

Published : Nov 15, 2022, 02:19 PM ISTUpdated : Nov 15, 2022, 03:58 PM IST
സുധാകരൻ തിരുത്തണം, ആര്‍എസ്എസ് പരാമര്‍ശത്തിൽ ഖേദപ്രകടനം കൊണ്ടായില്ലെന്നും കെ മുരളീധരൻ

Synopsis

കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരൻ

തിരുവനന്തപുരം : ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെ സുധാകരൻ തിരുത്തണമെന്ന് കെ മുരളീധരൻ. ഖേദ പ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തിൽ എടുത്തുള്ള തിരുത്തൽ വേണമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആർഎസ്എസ് അനുകൂല പ്രസ്താവനകൾ അനുചിതമാണ്. നെഹ്‌റുവിനെ കൂട്ടു പിടിച്ചത് തെറ്റായി. കെപിസിസി പ്രസിഡന്റ് എന്നാൽ പാർട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി. 

നെഹ്റു ഒരിക്കലും ആർഎസ്എസിനോട് സന്ധി ചെയ്തിട്ടില്ല. ആർഎസ്എസ് പ്രവർത്തനവും ഭാരതീയ ജനസംഖം രൂപീകരിച്ചതും മുതൽ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യിക്കുന്നത് നെഹ്റുവാണ്. അങ്ങനെയിരിക്കെ ഇത്തരമൊരു പ്രസ്താവന കോൺ​ഗ്രസിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങഅങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. അതിനാൽ ഈ പ്രസ്താവന കോൺ​ഗ്രസിനും യുഡിഎഫിനും ക്ഷീണമാണ്. അത് പാർട്ടി ചർച്ച ചെയ്യും. പാർട്ടിയുടെ അവസാന വാക്കാണ് അധ്യക്ഷൻ എന്നിരിക്കെ സുധാകരൻ ജാ​ഗ്രത പുലർത്തേണ്ടതായിരുന്നു. 

ലീ​ഗുമായി ചർച്ച ചെയ്ത് അവരുടെ തെറ്റിദ്ധാരണകൾ അകറ്റി യുഡിഎഫ് ശക്തമായി മുന്നോട്ട് പോകണം. ഈ രണ്ടാഴ്ചകളായി നടത്തിയ പ്രസ്താവനകൾ യുഡിഎഫിന് ക്ഷീണമായി. യാഥാർത്ഥ്യങ്ങളെ കാണാതിരുന്നുകൂട. സുധാകരന്റെ പരാമർശങ്ങൾ നിക്ഷ്പക്ഷമതികൾക്കിടയിലും സാധാരണ ജനങ്ങൾക്കിടയിലും കോൺ​ഗ്രസിനോടുള്ള മതിപ്പിൽ കോട്ടമുണ്ടാക്കിയെന്നും മുരളീധരൻ പറഞ്ഞു. 

Read More : 'സുധാകരന്റെ പരാമർശങ്ങൾ ഗൗരവതരം', പാർട്ടി പരിശോധിക്കുമെന്ന് വിഡി സതീശൻ

അടിക്കടി സുധാകരന്‍  നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്കതുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെൽ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല; മുഖ്യമന്ത്രി
രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും