തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരൻ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവർ തന്നെയാണ് പൊളിച്ചത്. ഇനിയും അവർ തന്നെ അത് പൊളിച്ചോളും - കെ മുരളീധരൻ പരിഹസിച്ചു.
മോദിയുടെ നല്ല കാലത്ത് പോലും കേരളത്തിൽ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോൾ എന്നാണ് മുരളീധരൻ ചോദിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുർബല, പിന്നെ ഗർഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരൻ പരിഹസിക്കുന്നു.
Read more at: കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ
കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തതായി ഇന്ന് രാവിലെയാണ് പ്രഖ്യാപനം വന്നത്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാണ് വാർത്താക്കുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതൃയോഗം ദില്ലിയിൽ നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രഖ്യാപനം നടന്നത്.
Read more at: 'ഗ്രൂപ്പുകളില്ല, ബിജെപി ഒരു ടീമാണ്', പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കുമെന്ന് കെ സുരേന്ദ്രൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam