
തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ പാരഡി വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാട്ടു നിരോധിച്ചാൽ നിരോധിച്ചവന്റെ വീടിന്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ നേതാക്കൾ പോയി പാടും. സ്വർണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ലയ ഇതുമായി ബന്ധപ്പെട്ട് ജി സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോൾ ആലോചിക്കണമെന്നും കെ മുരളീധരൻ. അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കിൽ ജയിലിൽ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാട്ടെഴുതിയ കുഞ്ഞബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പാട്ടായിട്ടല്ല ഇതെഴുതിയതെന്നും പിന്നീട് മുന്നണികൾ പാട്ട് ഏറ്റെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. 46 വർഷമായി കുഞ്ഞബ്ദുള്ള ഖത്തറിലാണ് താമസിക്കുന്നത്. പാട്ടുകൾ നേരത്തെ മുതലേ എഴുതാറുണ്ട്. 35 വർഷമായി പാട്ട് എഴുതാറുണ്ട്. ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകളും പാരഡികളും എല്ലാം എഴുതാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസാദ് കുഴിക്കാല എന്നയാളാണ് പാരഡിപ്പാട്ടിനെതിരെ പൊലീസിൽ പരാതി നൽകിയത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാട്ടെഴുതിയത്. തെരഞ്ഞെടുപ്പിന് മുന്നെ എഴുതിയതാണിത്. ഇത് സി എം എസ് മീഡിയക്ക് അയക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഗാനമായല്ല ഇതെഴുതിയതെന്നുംജി പി കുഞ്ഞബ്ദുള്ള ന്യൂസ് അവറിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നെ തന്നെ പാട്ട് റിലീസ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേ സമയം, ‘പോറ്റിയേ കേറ്റിയേ’ പാട്ടുകേസിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഎം. പ്രതി ചേർത്തവർക്കെതിരെ കടുത്ത നടപടി ഉടൻ വേണ്ടെന്ന നിലപാടിലാണ് പൊലീസ്. പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ മൊഴി മറ്റന്നാൾരേഖപ്പെടുത്തും. പാട്ട് നീക്കാൻ മെറ്റയ്ക്കും യു ട്യൂബിനും നോട്ടീസ് നൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam