
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കിയതിൽ ജ്യൂഡിഷൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ. എഡിജിപി എം.ആർ അജിത്ത് കുമാറിൻ്റെ ആർഎസ്എസ് കൂടിക്കാഴ്ചക്ക് പൂരം കലക്കിയതുമായി ബന്ധമുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട തറവാടക 35 ലക്ഷത്തിൽ നിന്ന് 2 കോടി രൂപയാക്കി മാറ്റിയത്. അന്ന് ടിഎൻ പ്രതാപൻ എംപി ഉപവാസം നടത്തിയപ്പോൾ താനാണ് അത് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഇടപെട്ട് പിന്നീട് തറവാടക 45 ലക്ഷമാക്കി കുറച്ചു.
തൃശ്ശൂർ പൂരം കലക്കാൻ വളരെ മുൻപ് തന്നെ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആർഎസ്എസ് നേതാവിനെ കാണാൻ എം.ആർ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിക്കാനും തനിക്ക് എതിരായ കേസിൽ രക്ഷപെടാനുമാണ് മുഖ്യമന്ത്രി അജിത്ത് കുമാറിനെ പറഞ്ഞ് അയച്ചത്. കേരളം കൈവിട്ടാലും മോദി ഉണ്ടെന്നുള്ള വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരൻ വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam