
തിരുവനന്തപുരം: തെലങ്കാനയിലെ കോൺഗ്രസ് മുന്നേറ്റം അഭിമാന നിമിഷമെന്ന് തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. തെലങ്കാനയിൽ കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിൽ വരും. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് കണ്ട് അഭിപ്രായം തേടിയ ശേഷം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായി. ഇക്കാര്യത്തിൽ സ്ക്രീനിംഗ് കമ്മറ്റിയിൽ ഇടപെടാതിരുന്ന ഹൈക്കമാൻൻഡിനോടാണ് നന്ദി പറയുന്നതെന്നും അത് ഗുണം ചെയ്തുവെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംഎൽഎമാരോട് ആലോചിച്ച് തെലങ്കാനയിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. എംഎൽഎമാരിൽ ഒരാളും കോൺഗ്രസ് വിട്ട് പോകില്ല. റിസോര്‍ട്ട് രാഷ്ട്രീയമില്ലെന്നും ബസുകൾ കൊണ്ടുവന്നത് രാത്രി തന്നെ എംഎൽഎമാരെ എത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരുഭൂമിയിൽ വീണ്ടും താമര വിരിയുന്നോ? സച്ചിൻ പൈലറ്റിനടക്കം അടിതെറ്റുന്നു, ബിജെപി ആഘോഷം തുടങ്ങി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുറത്ത് വിട്ട താരപ്രചാരക പട്ടികയിൽ കെ മുരളീധരൻ ഇടം പിടിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, കെ മുരളീധരൻ എന്നും സ്റ്റാര്‍ കാംമ്പെയിനര്‍ ആണെന്നും തെലങ്കാനയിലേക്ക് വിട്ടതാണെന്നുമായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ രാഹുൽ ഗാന്ധിക്കും , സോണിയ ഗാന്ധിക്കും മല്ലികാര്‍ജുനഗര്‍ഗെയ്കും കെ, മുരളീധരൻ നന്ദിയറിയിച്ചു. ഹൈക്കമാൻഡ് ഞാനടക്കമുളള സ്ക്രീനിംഗ് കമ്മറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അനുമതി നൽകിയതിനാലും ഇടപെടാതിരുന്നത് കൊണ്ടുമാണ് ഈ വിജയമുണ്ടായതെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.