അമിതവേഗത്തിൽ സാധനങ്ങളെത്തിക്കാൻ ശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. അപകട ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടപടിയെന്ന് എം വി ഡി വ്യക്തമാക്കി.
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിലുള്ള 'ഡെലിവറി' ഓട്ടത്തിന് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ഏജന്റുമാരുടെ അപകടകരമായ ഓട്ടവും അമിതവേഗതയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷണ വിതരണ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയെന്ന് എം വി ഡി വ്യക്തമാക്കി. വിതരണക്കാർ വണ്ടിയോടിക്കുമ്പോൾ സൂക്ഷിക്കണമെന്നാണ് ഭക്ഷണ വിതരണ കമ്പനികളോട് എം വി ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
നോട്ടീസ് നൽകി